ഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഡല്‍ഹി ജലമന്ത്രി അതിഷിയുടെ ആരോപണം. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്തേക്കുള്ള ജലത്തിന്റെ അളവ് ഹരിയാന കുറച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ദേശീയ തലസ്ഥാനത്തേക്ക് 137 ക്യുസെക്സ് മിച്ചജലം വിട്ടുനല്‍കാന്‍ ഹരിയാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. വെള്ളത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
ഹരിയാനയുടെ ഗൂഢാലോചന പുറത്ത്! ബഹുമാനപ്പെട്ട സുപ്രീം കോടതി ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ ഹരിയാന ഡല്‍ഹിയിലെ ജനങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍, കഴിഞ്ഞ 3 ദിവസമായി ഹരിയാന ഡല്‍ഹിയിലേക്ക് തുറന്നുവിടുന്ന വെള്ളം ക്രമാനുഗതമായി കുറയ്ക്കുകയാണ്.... അതിഷി എക്സില്‍ കുറിച്ചു.