ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്; ചാവേറിന് താമസസൗകര്യവും സഹായവും നൽകിയത് പ്രതി അമീർ റാഷിദ് അലി

സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഉമറിനായി അമീര്‍ ഒരു സുരക്ഷിത താവളം ഒരുക്കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

New Update
Untitled

ഡല്‍ഹി: ചെങ്കോട്ടയ്ക്ക് പുറത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെട്ട കേസില്‍, പ്രധാന പ്രതിയായ അമീര്‍ റാഷിദ് അലി ചാവേര്‍ ഡോ. ഉമര്‍ നബിക്ക് താമസിക്കാന്‍ സുരക്ഷിതമായ വീടും മറ്റ് ലോജിസ്റ്റിക് പിന്തുണയും നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയെ അറിയിച്ചു. നവംബര്‍ 10-നായിരുന്നു സ്‌ഫോടനമുണ്ടായത്.

Advertisment

സൗത്ത് കശ്മീരിലെ പാമ്പോര്‍ സ്വദേശിയായ അലിയെ പാട്യാല ഹൗസ് കോടതി സമുച്ചയത്തിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അഞ്ജു ബജാജ് ചന്ദനയുടെ കോടതിയില്‍ കനത്ത സുരക്ഷയോടെയാണ് എത്തിച്ചത്.


മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ നടപടികള്‍ 'ഇന്‍-കാമറ' ആയി മാറി. ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ അലിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍.ഐ.എയുടെ റിമാന്‍ഡ് പേപ്പറില്‍ പറയുന്നു.

സംഭവത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഉടമ അലിയാണ്. ഇയാള്‍ ഉമറിന് ലോജിസ്റ്റിക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഉമറിനായി അമീര്‍ ഒരു സുരക്ഷിത താവളം ഒരുക്കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.


ഭയം ജനിപ്പിക്കാനും പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാക്കാനും വേണ്ടി സ്‌ഫോടനത്തിന്റെ കൃത്യതയും തീവ്രതയും മനപ്പൂര്‍വ്വം രൂപകല്‍പ്പന ചെയ്തതാണെന്നും ഏജന്‍സി പറഞ്ഞു.

Advertisment