ഇന്ത്യ - മ്യാൻമർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ മതിൽ പണിയാനൊരുങ്ങി കേന്ദ്രസർക്കാർ; മതിൽ കെട്ടുക 1643 കിലോമീറ്റർ നീളത്തിൽ ! മണിപ്പൂരിലെ മൊറെയിൽ 10 കിലോമീറ്റർ ദൂരം ഇതിനകം മതിലുകെട്ടിയെന്നും അമിത് ഷാ

New Update
amit shah manipur new one

ഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മതിൽ കെട്ടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 1643 കിലോമീറ്റർ നീളത്തിലാണ് മതിൽ കെട്ടുക. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാർ കൈകൊണ്ടതായും അമിത് ഷാ അറിയിച്ചു.

Advertisment

മികച്ച നിരീക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി അതിർത്തിയിൽ ഒരു പട്രോൾ ട്രാക്ക് നിർമ്മിക്കുമെന്ന് അമിത് ഷാ എക്സിലൂടെയാണ് അറിയിച്ചത്. മണിപ്പൂരിലെ മൊറെയിൽ മൊത്തം അതിർത്തി ദൈർഘ്യത്തിൽ 10 കിലോമീറ്റർ ദൂരം സർക്കാർ ഇതിനകം മതിലുകെട്ടിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

കൂടാതെ, ഹൈബ്രിഡ് സർവൈലൻസ് സിസ്റ്റം (എച്ച്എസ്എസ്) വഴി ഫെൻസിങ് ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികൾ അരുണാചൽ പ്രദേശിലും മണിപ്പൂരിലും ഒരു കിലോമീറ്റർ വീതം വ്യാപിക്കുമെന്നും ഷാ പറഞ്ഞു.

 

Advertisment