ജാർഖണ്ഡിലെ ബൊക്കാറോ മേഖലയിൽ നിന്ന് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ഒരു കമാൻഡർ ഉൾപ്പെടെ മൂന്ന് ഉന്നത മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായി അമിത് ഷാ

ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

New Update
Untitled

ഡല്‍ഹി: ജാര്‍ഖണ്ഡിലെ ബൊക്കാറോ മേഖലയില്‍ നിന്ന് നക്‌സലിസം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ഒരു കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് മുന്‍നിര മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Advertisment

ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.


കുപ്രസിദ്ധ നക്‌സല്‍ കമാന്‍ഡര്‍ സഹ്‌ദേവ് സോറന്‍ എന്ന പര്‍വേഷ് കൊല്ലപ്പെട്ട നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയന്റെയും സംസ്ഥാന പോലീസിന്റെയും സംയുക്ത സംഘം വലിയ വിജയം നേടിയതായി അമിത് ഷാ പറഞ്ഞു. 


നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു സോറന്‍, അദ്ദേഹത്തിന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ സേന തിരയുന്ന രണ്ട് മാവോയിസ്റ്റുകളായ രഘുനാഥ് ഹെംബ്രാം എന്ന ചഞ്ചല്‍, ബിര്‍സെന്‍ ഗഞ്ച് എന്ന രാംഖേലവന്‍ എന്നിവരെയും വധിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. 


ഈ ഓപ്പറേഷനുശേഷം വടക്കന്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോ മേഖലയില്‍ നിന്ന് നക്‌സലിസം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.


താമസിയാതെ രാജ്യം മുഴുവന്‍ നക്‌സലിസത്തിന്റെ പ്രശ്നത്തില്‍ നിന്ന് മുക്തമാകും. 2026 മാര്‍ച്ച് 31 നകം രാജ്യത്ത് നിന്ന് നക്‌സലിസം തുടച്ചുനീക്കുമെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

Advertisment