ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് നക്സൽ വിരുദ്ധ പോരാട്ടത്തിലെ സുവർണ അധ്യായം; ന​ക്സ​ലൈ​റ്റു​ക​ൾ അ​വ​സാ​നി​ക്കും വ​രെ പോ​രാ​ട്ടം നി​ർ​ത്തി​ല്ലെന്ന് അ​മി​ത് ഷാ

New Update
Response to brutal killing of our innocent brothers: Amit Shah on Op Sindoor

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ന​ക്സ​ലൈ​റ്റു​ക​ളും കീ​ഴ​ട​ങ്ങു​ക​യോ പി​ടി​ക്ക​പ്പെ​ടു​ക​യോ ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തു​വ​രെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വി​ശ്ര​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ന​ക്സ​ലി​സ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

ഛത്തീ​സ്ഗ​ഡി​ലെ ക​രെ​ഗു​ട്ടാ​ലു കു​ന്നി​ൽ അ​ടു​ത്തി​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ഫോ​റ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സ്, ഛത്തീ​സ്ഗ​ഡ് പോ​ലീ​സ്, ഡി​സ്ട്രി​ക്റ്റ് റി​സ​ർ​വ് ഗാ​ർ​ഡ്, കോ​ബ്ര ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ക്കാ​നാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ഫോ​റ​സ്റ്റി​ന്‍റെ ധീ​ര​ത ന​ക്സ​ൽ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഒ​രു സു​വ​ർ​ണ അ​ധ്യാ​യ​മാ​യി ഓ​ർ​മ്മി​ക്ക​പ്പെ​ടും. ക​രെ​ഗു​ട്ടാ​ലു കു​ന്നി​ൽ വെ​ച്ച് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ന​ക്സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നാ​യ ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ഫോ​റ​സ്റ്റ് വി​ജ​യി​പ്പി​ച്ച​തി​ന് അ​മി​ത്ഷാ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ച്ചു.

Advertisment