/sathyam/media/media_files/2025/08/16/amit-shah-techincs-2025-08-16-14-38-49.jpg)
ഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗങ്ങളിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റം കടന്ന് വരുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ച് തന്നെയാണ്.
ബംഗ്ലാദേശി നുഴഞ്ഞ് കയറ്റം പൂർണ്ണമായും തടയുമെന്നും തടയാൻ കഴിയുന്നത് കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലിരിക്കുന്നത് കൊണ്ടാണെന്നും അമിത് ഷാ അവകാശപ്പെടുമ്പോൾ അതിൻ്റെ പിന്നിൽ പശ്ചിമ ബംഗാൾ, അസാം നിയമസഭാ തെരഞ്ഞെടുപ്പുകൾ തന്നെയാണ്.
പശ്ചിമ ബംഗാളിലും അസമിലും നുഴഞ്ഞ് കയറ്റത്തിനെതിരെ ശക്തമായ ജനരോഷമുണ്ട്. ഈ ജനരോഷത്തെ വോട്ടാക്കി മാറ്റുകയാണ് ബി ജെ പി യുടെ ലക്ഷ്യം.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ പോരാടുന്ന ബിജെപി മുഖ്യമന്ത്രി മമത ബാനർജി നുഴഞ്ഞ് കയറ്റക്കാരെ സംരക്ഷിക്കുന്നെന്ന് കുറ്റപ്പെടുത്തുന്നു. അഭയാർത്ഥികളേയും നുഴഞ്ഞ് കയറ്റക്കാരേയും രണ്ടായി തന്നെ കാണണമെന്ന നിലപാടാണ് ബി ജെ പിയുടേത്.
വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്ന മമത ബാനാർജി നുഴഞ്ഞ് കയറ്റക്കാർക്ക് വേണ്ടി നിലകൊള്ളുന്നതായും ബി ജെ പി ആരോപിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/12/30/80fl5sjg_amit-shah-vs-mamata-banerjee_160x120_30_december_25-2025-12-30-22-10-27.jpg)
അസമിൽ ബി ജെ പി സർക്കാർ തുടർന്നാൽ മാത്രമേ നുഴഞ്ഞ് കയറ്റക്കാരെ തുരത്താൻ കഴിയൂവെന്നാണ് ബി ജെ പി യുടെ അവകാശവാദം.
നുഴഞ്ഞ് കയറ്റം ചർച്ചയാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അമിത് ഷായുടെ പ്രസംഗങ്ങളിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റം ഇടം പിടിക്കുന്നത്.
അസമിലും പശ്ചിമ ബംഗാളിലും ഒക്കെ അമിത് ഷാ മാത്രമല്ല മറ്റ് നേതാക്കളും ഇനി ഇത്തരം പരാമർശങ്ങൾ നടത്തുമെന്നുറപ്പാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us