ഡല്‍ഹി: ഭീകരതയ്ക്കെതിരായ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സീറോ ടോളറന്‍സ് നയത്തെ ലോകം മുഴുവന്‍ അഭിനന്ദിക്കുകയും തീവ്രവാദ വിരുദ്ധ സംരംഭങ്ങളില്‍ ഇന്ത്യ ലോകനേതൃത്വത്തിലെത്തുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.
2008ലെ ഈ ദിവസം മുംബൈയില്‍ നിരപരാധികളെ കൊന്നൊടുക്കി ഭീരുക്കളായ ഭീകരര്‍ മനുഷ്യരാശിയെ നാണം കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
26/11 മുംബൈ ആക്രമണത്തില്‍ തീവ്രവാദികളോട് പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഞാന്‍ എന്റെ വൈകാരികമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, അദ്ദേഹം എക്സില്‍ കുറിച്ചു.
തീവ്രവാദം മുഴുവന്‍ മനുഷ്യ നാഗരികതയ്ക്കും കളങ്കമാണ്, തീവ്രവാദത്തിനെതിരായ മോദി സര്‍ക്കാരിന്റെ 'സീറോ ടോളറന്‍സ്' നയത്തെ ലോകം മുഴുവന്‍ പ്രശംസിച്ചു. ഇന്ന്, തീവ്രവാദ വിരുദ്ധ സംരംഭങ്ങളില്‍ ഇന്ത്യ ഒരു ലോക നേതാവായി മാറി- ആഭ്യന്തര മന്ത്രി പറഞ്ഞു.