അയാളെപ്പോലെയുള്ള രാജ്യദ്രോഹികളെ ജനങ്ങള്‍ വീട്ടിലിരുത്തി. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉദ്ധവ് താക്കറെയുടെ സ്ഥാനം തെളിയിച്ചു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള 'യഥാര്‍ത്ഥ ശിവസേന' വിജയിച്ചു. ശരദ് പവാറിന്റെ പാരമ്പര്യത്തെ ജനങ്ങള്‍ 'ഇരുപത് അടി താഴേക്ക്' കുഴിച്ചുമൂടി. അജിത് പവാറിന്റെ എന്‍സിപി ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായി ഉയര്‍ന്നുവെന്ന് അമിത് ഷാ

132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്നുവന്നപ്പോള്‍ പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) വെറും 46 സീറ്റുകളായി ചുരുങ്ങി. 

New Update
Made traitors like him sit at home: Amit Shah's fiery attack on Uddhav Thackeray

മുംബൈ:  ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഷിര്‍ദ്ദിയില്‍ നടന്ന ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു അമിത്ഷായുടെ ആക്രമണം.

Advertisment

താക്കറെയെപ്പോലുള്ള രാജ്യദ്രോഹികളെ ജനങ്ങള്‍ വീട്ടിലിരുത്തിയെന്ന് അമിത്ഷാ അവകാശപ്പെട്ടു.

amith sha Untitleda3232.jpg


പ്രതിപക്ഷവുമായി സഖ്യത്തിലേര്‍പ്പെട്ടതിന് താക്കറെയെ വിമര്‍ശിച്ച അദ്ദേഹം 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവാഴ്ചയുടെയും വഞ്ചനയുടെയും രാഷ്ട്രീയത്തെ പൂര്‍ണ്ണമായി നിരസിച്ചുവെന്നും ചൂണ്ടിക്കാട്ടി


288 സീറ്റുകളില്‍ 230 എണ്ണം നേടിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയുടെ ഭരണം നിലനിര്‍ത്തിയിരുന്നു. 

132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്നുവന്നപ്പോള്‍ പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) വെറും 46 സീറ്റുകളായി ചുരുങ്ങി. 

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉദ്ധവ് താക്കറെയുടെ സ്ഥാനം തെളിയിച്ചുവെന്നും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള 'യഥാര്‍ത്ഥ ശിവസേന' വിജയിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Sharad Pawar's bags checked by EC officials in Maharashtra ahead of assembly elections


എന്‍സിപി (എസ്പി) മേധാവി ശരദ് പവാറിനെയും അമിത് ഷാ വിമര്‍ശിച്ചു. 1978 മുതല്‍ മഹാരാഷ്ട്രയില്‍ വഞ്ചനയുടെ രാഷ്ട്രീയമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു


2024 ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശരദ് പവാറിന്റെ പാരമ്പര്യത്തെ 'ഇരുപത് അടി താഴേക്ക്' കുഴിച്ചുമൂടിയെന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം ഇപ്പോള്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായി ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment