ഡല്‍ഹി: തമിഴ്നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കല്‍ - എന്‍ജിനിയറിംഗ് കോഴ്സുകള്‍ ആരംഭിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിക്രൂട്ട്മെന്റ് നടപടികളില്‍ പ്രാദേശിക ഭാഷ ഉള്‍പ്പെടുത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും ഷാ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് നിങ്ങളുടെ സംസ്ഥാനത്തിനായി തമിഴില്‍ ഒരു മെഡിക്കല്‍-എന്‍ജിനിയറിംഗ് കരിക്കുലം ആരംഭിക്കണം. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് റിക്രൂട്ട്മെന്റില്‍ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മുടെ യുവാക്കള്‍ അവരുടെ ഭാഷയില്‍ ഇത്തരം പരീക്ഷകള്‍ എഴുതട്ടെയെന്ന് തീരുമാനിച്ചത്.
തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ പരീക്ഷകള്‍ എഴുതാനാകും എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി സംസാരിക്കാത്ത ആളുകളില്‍ ആ ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണത്തിനെതിരേയാണ് ഷായുടെ പ്രതികരണം.