New Update
/sathyam/media/media_files/2025/08/21/untitled-2025-08-21-14-57-29.jpg)
ഡൽഹി:വികസിത് ഭാരത് 2047 ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്രസർക്കാർ.
Advertisment
സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനാണ് അനൗപചാര സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സമിതികളെ നയിക്കും.
ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ പാനലിലുള്ളത്.
രാജ്‌നാഥ് സിംഗിന്റെ പാനലിൽ മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തൊഴിൽ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർ ഉൾപ്പെടെ 18 പേരാണുള്ളത്. മൂന്ന് മാസത്തിനുള്ളിൽ ഏകീകൃത പരിഷ്കരണങ്ങളുടെ മാർഗരേഖ സമർപ്പിക്കാനാണ് സമിതികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.