'ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; പക്ഷേ കേരളം ഇപ്പോഴും 11 വർഷം പിന്നിലാണ്': മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് അമിത് ഷാ

പ്രധാനമന്ത്രി മോദിയുടെ ഈ 11 വര്‍ഷത്തെ ഭരണം സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

New Update
amith

ഡല്‍ഹി: മോദിയുടെ 11 വര്‍ഷത്തെ ഭരണം സുവര്‍ണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ രാജ്യത്തിന്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 


Advertisment

അതേസമയം ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോള്‍ കേരളം പിന്നിലാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഈ 11 വര്‍ഷത്തെ ഭരണം സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 


എന്നാല്‍, ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും 11 വര്‍ഷം മുമ്പ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴും നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതില്‍ തനിക്ക് ഖേദമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Advertisment