Advertisment

കേരളത്തില്‍ എസ്ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് കര്‍ണാടകയില്‍ രാഷ്ട്രീയായുധമാക്കി അമിത് ഷാ; കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരോയെന്ന് ചോദ്യം

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാകുമോയെന്നായിരുന്നു ഷായുടെ പരാമര്‍ശം. കര്‍ണാടകയിലെ രാമനഗരയില്‍ നടത്തിയ റോഡ് ഷോയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Amit Shah about Jammu and Kashmir

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എസ്ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് കര്‍ണാടകയില്‍ പ്രചരണ വിഷയമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാകുമോയെന്നായിരുന്നു ഷായുടെ പരാമര്‍ശം. കര്‍ണാടകയിലെ രാമനഗരയില്‍ നടത്തിയ റോഡ് ഷോയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

Advertisment

“ഒരു വശത്ത് ബംഗളൂരുവിൽ സ്ഫോടനങ്ങൾ നടക്കുമ്പോൾ മറുവശത്ത്, എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണച്ചുവെന്ന വാർത്തയാണ് എനിക്ക് ലഭിച്ചത്. ഇത് ശരിയാണെങ്കിൽ കർണാടകയിലെ ജനങ്ങൾക്ക് കോൺഗ്രസ് സർക്കാരിന് കീഴിൽ സുരക്ഷിതമായി തുടരാനാകുമോ?

എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് കണ്ട് ഞെട്ടിയില്ല. വർഗീയ ശക്തികളുടെ പിന്തുണയോടെ, കോൺഗ്രസ് വർഷങ്ങളായി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്നു. എസ്‌ഡിപിഐയുടെ പിന്തുണ അർത്ഥമാക്കുന്നത് നിങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ല എന്നാണ്'', അമിത് ഷാ പറഞ്ഞു.

Advertisment