Advertisment

കര്‍ഷകരെയും ഗ്രാമങ്ങളെയും ശാക്തീകരിക്കുന്നത് തുടരും; മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ആഭ്യന്തര മന്ത്രിയായും സഹകരണ മന്ത്രിയായും വീണ്ടും നിയമിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് അമിത് ഷാ

മോദി സർക്കാരിൻ്റെ മൂന്നാമൂഴത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സംരംഭങ്ങൾ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
amith sha Untitled.d0.jpg

ഡൽഹി: കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പുകളില്‍ മന്ത്രിയായി വീണ്ടും നിയമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് അമിത് ഷാ. തന്നെ വിശ്വസിച്ചതിനും ചുമതലകള്‍ വീണ്ടും ഏല്‍പ്പിച്ചതിനും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

Advertisment

മോദി സർക്കാരിൻ്റെ മൂന്നാമൂഴത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സംരംഭങ്ങൾ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

കൂടാതെ പ്രധാനമന്ത്രി മോദിയുടെ 'സുരക്ഷിത ഭാരതം' എന്ന കാഴ്‌ചപ്പാട് സാക്ഷാത്കരിക്കുന്നതിന് പുതിയ സമീപനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു.

'മോദിജിയുടെ നേതൃത്വത്തിന് കീഴിൽ സഹകരണ മന്ത്രാലയം കർഷകരെയും ഗ്രാമങ്ങളെയും ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമായി തുടരുകതന്നെ ചെയ്യും. കർഷകരെയും ഗ്രാമങ്ങളെയും "സഹകാർ സെ സമൃദ്ധി" എന്ന മോദിജിയുടെ കാഴ്‌പ്പാടിലൂടെ ശാക്തീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Advertisment