/sathyam/media/media_files/2025/11/05/0-2025-11-05-18-59-22.jpg)
ച​ണ്ഡീ​ഗ​ഢ്: ഭാഗ്യമുള്ളവർ പാറപ്പുറത്തിരുന്നാലും മതി, പണവും സൗഭാഗ്യങ്ങളും തേടിവരും. രാജസ്ഥാൻ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരൻ, തെരുവിൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന അമിത് സെഹ്റ പഞ്ചാബിലേക്കു യാത്രപോയി. കച്ചവടവും ജീവിതപ്രരാബ്ധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യാത്ര.
എന്നാൽ, ആ യാത്ര അമിത്തിനെ കോടീശ്വരമാക്കി. ഒന്നും രണ്ടുമല്ല, 11 കോടിയുടെ പഞ്ചാബ് സർക്കാരിന്‍റെ ദീപാവലി ബംബറാണ് അമിത്തിനെ തേടിയെത്തിയത്.
ലോട്ടറി വാങ്ങിയതോ, സുഹൃത്തിൽനിന്നു പണം കടം വാങ്ങിയും.
ജാ​ക്ക്പോ​ട്ട് സ​മ്മാ​നം ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് അ​മി​ത് സെ​ഹ്​റയും കുടുംബവും.
11 കോ​ടി രൂ​പ​യെ​ന്ന സ്വ​പ്ന​നേ​ട്ട​മാ​ണ് ദീ​പാ​വ​ലി ബം​ബ​റി​ലൂ​ടെ അ​മി​ത് സെ​ഹ്​റ​യെ തേ​ടി​യെ​ത്തി​യ​ത്.
പ​ഞ്ചാ​ബ് സ്റ്റേ​റ്റ് ലോ​ട്ട​റി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​മാ​ണിത്. ഒ​ക്ടോ​ബ​ർ 31നാണ് ഫലം ​പ്ര​ഖ്യാ​പി​ച്ചത്.
ത​ന്‍റെ സു​ഹൃ​ത്തി​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങിയാണ് ബ​ത്തി​ൻ​ഡ​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ശാ​ല​യി​ൽ​നി​ന്ന് അമിത് ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്.
ലോ​ട്ട​റി സ​മ്മാ​നം നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ച​ണ്ഡീ​ഗ​ഢ് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് ക​ണ്ണീ​രോ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​അ​പ്ര​തീ​ക്ഷി​ത​വും വ​ലു​തു​മാ​യ സമ്മാനം ലഭിച്ചത് ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെന്നും അമിത് പറഞ്ഞു.
ജ​യ്പുർ കോ​ട്പു​ട്‌ലി​യി​വെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പ​ച്ച​ക്ക​റി വി​ൽപ്പനയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന്‍റെ ആശ്രയം.
തന്‍റെ ര​ണ്ട് കു​ട്ടി​ക​ൾക്കു മികച്ച വി​ദ്യാ​ഭ്യാ​സം ലഭ്യമാക്കുമെന്ന് അമിത് പറഞ്ഞു. ലോ​ട്ട​റി ടി​ക്ക​റ്റി​നാ​യി പ​ണം ക​ടം കൊ​ടു​ത്ത സു​ഹൃ​ത്ത് മു​കേ​ഷി​ന് ഒ​രു കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും അമിത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us