Advertisment

ഒരു നുണയും നീണ്ടു നില്‍ക്കില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ബിജെപി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിക്കും. അരവിന്ദ് കേജ്രിവാളിനും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടും. അവകാശവാദവുമായി അമിത് ഷാ

ഗ്രാമങ്ങളോ ചേരികളോ നഗരത്തിന്റെ പ്രധാന മേഖലകളോ ആകട്ടെ, ഡല്‍ഹിയുടെ വികസനം അവര്‍ ഇല്ലാതാക്കി

New Update
amith sha

ഡല്‍ഹി: ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാളിനും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ബിജെപി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു


'ഒരു നുണയും നീണ്ടു നില്‍ക്കില്ല, ഡല്‍ഹിയില്‍ ഇത് 10 വര്‍ഷമായി. ഈ ഭരണത്തിന്റെ എല്ലാ നുണകളും ഞങ്ങള്‍ തുറന്നുകാട്ടി.


ഗ്രാമങ്ങളോ ചേരികളോ നഗരത്തിന്റെ പ്രധാന മേഖലകളോ ആകട്ടെ, ഡല്‍ഹിയുടെ വികസനം അവര്‍ ഇല്ലാതാക്കി


പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇത്തവണ ഡല്‍ഹിയില്‍ ബി.ജെ.പി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു. ഈ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനും അതിഷിക്കും സീറ്റ് നഷ്ടപ്പെടും.' അമിത് ഷാ പറഞ്ഞു.

 

 

Advertisment