ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയും ബിജെപിയും സഖ്യത്തിൽ മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഖ്യത്തെ എടപ്പാടി കെ. പളനിസ്വാമി നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ദേശീയതലത്തിൽ നരേന്ദ്ര മോദിയുടെയും സംസ്ഥാനതലത്തിൽ പളനിസ്വാമിയുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടും. 1998 മുതൽ അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തിന്റെ ഭാഗമായിരുന്നു.
കേന്ദ്ര-സംസ്ഥാന ബന്ധം ഊഷ്മളമാക്കാൻ നരേന്ദ്ര മോദിയും ജെ. ജയലളിതയും പ്രവർത്തിച്ചു. എടപ്പാടിയുടെ നേതൃത്വത്തിൽ ഞങ്ങൾ അടുത്ത സർക്കാർ രൂപവത്കരിക്കും.''-അമിത് ഷാ പറഞ്ഞു.