New Update
/sathyam/media/media_files/UPLg8PQszBI2JDdBUyml.jpg)
ഡൽഹി: അമേഠിയിലും റായ്ബറേലിയിലും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ ഗാന്ധി ഭയം മൂലം തെക്കേ ഇന്ത്യയിലേക്ക് പോവുകയാണെന്നും അമിത് ഷാ വിമർശിച്ചു.
Advertisment
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട തന്റെ പേരിലുള്ള വീഡിയോയും അമിത് ഷാ തള്ളി.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ എസ് സി എസ്ടി സംവരണം ഒഴിവാക്കുമെന്ന് താൻ പറയുന്നതായി കാണിച്ചുള്ള വീഡിയോ വ്യാജമാണെന്നും കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
'തങ്ങൾ സംവരണത്തിനൊപ്പമാണ്. അർഹതയില്ലാതെ ചില സമുദായങ്ങൾക്ക് മാത്രം നൽകുന്ന സംവരണത്തെയാണ് ബിജെപി എതിർക്കുന്നത്' അമിത് ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us