രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിന് ഏഴ് സര്‍വീസുകള്‍ അനുവദിച്ചു. അസമിന് രണ്ടും. കേരളം പട്ടികയില്‍ നിന്ന് പുറത്ത്. ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ ഇങ്ങനെ

New Update
amrit-bharat-express-kerala-routes-pm-modi-visit

ന്യൂഡല്‍ഹി: രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് പ്രഥമ പരിഗണന നല്‍കിയത്. ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. 

Advertisment

അസമില്‍ നിന്ന് രണ്ടു സര്‍വീസുകളും നടത്തും. ഈ ട്രെയിനുകള്‍ യാത്രമധ്യേ ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.

കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി, ബംഗളുരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവടങ്ങിലേക്കാണ് സര്‍വീസുകള്‍. അസമിലെ ഗുവഹാത്തിയില്‍ നിന്ന് റോഹ്തക്, ലഖ്‌നൗ എന്നിവിടങ്ങിലേക്കാണ് സര്‍വീസ്. അമൃത് ഭാരത് എക്‌സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്

അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 

'ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച്, മിതമായ നിരക്കില്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുകയാണ് ഈ ട്രെയിനുകള്‍ വഴി ലക്ഷ്യമിടുന്നത്. 

ജോലി, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും,' റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

9 അമൃത് ഭാരത് ട്രെയിനുകള്‍

ഗുവാഹത്തി (കാമാഖ്യ) - റോഹ്തക്

ദിബ്രുഗഡ് - ലഖ്നൗ (ഗോമതി നഗര്‍) ്

ന്യൂ ജല്‍പായ്ഗുരി - നാഗര്‍കോവില്‍

ന്യൂ ജല്‍പായ്ഗുരി - തിരുച്ചിറപ്പള്ളി

അലിപുര്‍ദുവാര്‍ - എസ്.എം.വി.ടി ബെംഗളൂരു

അലിപുര്‍ദുവാര്‍ - മുംബൈ (പന്‍വേല്‍)

കൊല്‍ക്കത്ത (സന്ത്രാഗച്ചി) - താംബരം

കൊല്‍ക്കത്ത (ഹൗറ) - ആനന്ദ് വിഹാര്‍ ടെര്‍മിനല്‍

കൊല്‍ക്കത്ത (സീല്‍ദ) - ബനാറസ്

Advertisment