ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/27/amur-falcon-2025-12-27-14-48-57.jpg)
ഡല്‍ഹി: ലോകത്തിലെ ഏറ്റവും ചെറുതും അസാമാന്യ ധൈര്യവുമുള്ള ദേശാടനപ്പക്ഷികളില്‍ ഒന്നായ അമുര്‍ ഫാല്‍ക്കണുകള്‍ വീണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്നു.
Advertisment
മണിപ്പൂരില്‍ നിന്നും സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ചു വിട്ട അപപാംഗ്, അലാംഗ്, അഹൂ എന്നീ മൂന്ന് അമുര്‍ ഫാല്‍ക്കണുകളാണ് ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ട യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്.
വെറും അഞ്ച് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ 5000 മുതല്‍ 6100 കിലോമീറ്റര്‍ വരെ പറന്നാണ് ഈ പക്ഷികള്‍ സിംബാബ്വെ, കെനിയ, സൊമാലിയ എന്നിവിടങ്ങളില്‍ എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us