തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡിഎംകെയെ വെല്ലുവിളിക്കാൻ അൻപുമണി രാമദോസിന്റെ പിഎംകെ എഐഎഡിഎംകെയുമായും ബിജെപിയുമായും കൈകോർക്കുന്നു

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ഉണ്ടായിരുന്നിട്ടും, 2021 ന് ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ ലക്ഷ്യമിടുന്നത്.

New Update
Untitled

ചെന്നൈ: എന്‍ഡിഎയുമായി സഖ്യം രൂപീകരിക്കുന്നതിനായി പിഎംകെ എഐഎഡിഎംകെയുമായി കൈകോര്‍ത്തു. പിന്നാലെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി ബുധനാഴ്ച പിഎംകെ പ്രസിഡന്റ് അന്‍ബുമണി രാമദോസിനെ കണ്ടു.

Advertisment

വരാനിരിക്കുന്ന തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ പട്ടാളി മക്കള്‍ കച്ചിയെ ഉള്‍പ്പെടുത്തുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു.


പിഎംകെ മേധാവി അന്‍ബുമണി രാമദോസിനൊപ്പം ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍, തങ്ങള്‍ ഇതിനകം തന്നെ ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഖ്യത്തിലാണെന്നും കൂടുതല്‍ പാര്‍ട്ടികളെ അവരുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പളനിസ്വാമി പറഞ്ഞു.

'പിഎംകെ പ്രസിഡന്റ് അന്‍ബുമണി രാമദോസും എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സഖ്യം ഒരു വിജയ സഖ്യമാണ്,' പളനിസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


പളനിസ്വാമിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പിഎംകെ മേധാവി രാമദോസും ഇക്കാര്യം സ്ഥിരീകരിച്ചു. 'എന്‍ഡിഎയുമായി സഖ്യമുണ്ടാക്കാന്‍ പിഎംകെ എഐഎഡിഎംകെയുമായി കൈകോര്‍ത്തു' എന്നാണ് അദ്ദേഹം പറഞ്ഞത്.


രാവിലെ, അന്‍പുമണി രാമദാസ് ചെന്നൈയിലെ വസതിയില്‍ ഇ പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ, തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായി.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ഉണ്ടായിരുന്നിട്ടും, 2021 ന് ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ ലക്ഷ്യമിടുന്നത്.

Advertisment