Advertisment

തിരുപ്പതി ലഡ്ഡുവിലെ മായം: അന്വേഷണത്തിന് ഒമ്പതംഗ സംഘത്തെ നിയോഗിച്ച് ആന്ധ്രാ സര്‍ക്കാര്‍

മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്ത് തിരുമലയില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും എസ്‌ഐടി അന്വേഷിക്കും.

New Update
laddu Untitledbjjp

ഹൈദരാബാദ്:  തിരുപ്പതി ലഡ്ഡു തയ്യാറാക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മായം ചേര്‍ത്തെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി)നിയോഗിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.

Advertisment

ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ സര്‍വശ്രേഷ്ഠ് ത്രിപാഠിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.

മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്ത് തിരുമലയില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും എസ്‌ഐടി അന്വേഷിക്കും.

2006 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സര്‍വശ്രേഷ്ഠ് ത്രിപാഠി മുമ്പ് ഗുണ്ടൂര്‍, കൃഷ്ണ ജില്ലകളുടെ പോലീസ് സൂപ്രണ്ടായി (എസ്പി) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisment