/sathyam/media/media_files/Vtvwq7zfjMWzwvsozdvn.jpg)
അമരാവതി: തിരഞ്ഞെടുപ്പ് പ്രചരണം വേറിട്ട രീതിയിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കാറുണ്ട്. ആന്ധ്രാപ്രദേശില്‍ ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഒരു പുതു തിരഞ്ഞെടുപ്പ് പ്രചരണം തന്ത്രം ശ്രദ്ധ നേടുകയാണ്. ഗര്‍ഭ നിരോധന ഉറകളില്‍ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയാണ് ആന്ധ്രാപ്രദേശിലെ ഈ പരീക്ഷണം.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും എൻ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങളുള്ള കോണ്ടം പാക്കറ്റുകൾ പാർട്ടി കേഡർമാർ വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിന്റെ വീഡിയോ വൈറലാണ്.
What role do condoms play in politics? Developments in #AndhraPradesh show they have a role.
— Hyderabad Netizens News (@HYDNetizensNews) February 22, 2024
Political parties in the state are distributing #condoms with party symbols printed on them as campaign tools ahead of the #LokSabhaElections.#YSCRP#TDP#AndhraPradeshElections2024pic.twitter.com/wWtAFlct7k
ആദ്യം ടിഡിപിയാണ് ഇത്തരത്തിലുള്ള പ്രചരണതന്ത്രം പരീക്ഷിച്ചത്. ഇതിനെ വിമര്‍ശിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
'പ്രചാരണത്തിനായി ടിഡിപി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നു. ഇത് എന്ത് തരത്തിലുള്ള പരസ്യ ഭ്രാന്താണ്? അവർ അടുത്തതായി വയാഗ്ര നൽകാൻ തുടങ്ങുമോ?;-എന്നായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് മറുപടിയുമായി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ചിഹ്നമുള്ള ഗര്‍ഭനിരോധന ഉറകള്‍ വിതരണംചെയ്യുന്നതിന്റെ വീഡിയോ ടിഡിപിയും പുറത്തുവിടുകയായിരുന്നു.