ഡല്‍ഹി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം വര്‍ധിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംസ്ഥാന തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി.
ജോലി സമയം പ്രതിദിനം ഒമ്പതില്‍ നിന്ന് പത്ത് മണിക്കൂറായി ഉയര്‍ത്താനുള്ള തീരുമാനം ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചു.
ആന്ധ്രാപ്രദേശ് ഫാക്ടറി നിയമത്തിലെ മാറ്റങ്ങള്‍ വഴിയാണ് ഇവ ഉള്‍പ്പെടുത്തുക. നേരത്തെ, ഈ പരിധി പ്രതിദിനം എട്ട് മണിക്കൂറായിരുന്നു. ഇത് ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഒമ്പത് മണിക്കൂറായി ഉയര്‍ത്തി.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കും പുതിയ നിയന്ത്രണം ബാധകമായിരിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മന്ത്രി കെ പാര്‍ത്ഥസാരഥി ഭേദഗതി പ്രഖ്യാപിച്ചു.
നിയമത്തിലെ സെക്ഷന്‍ 54 പ്രകാരം ജോലി സമയം ഒരു ദിവസം ഒമ്പതില്‍ നിന്ന് പത്ത് മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.