ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി ഒഴിയുന്നില്ല. സംസ്ഥാനത്ത് പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം സ്‌തംഭിപ്പിച്ചു.
ശക്തമായ മഴയെ തുടർന്ന് ഇരുസംസ്ഥാനങ്ങളിലുമായി 32 ഓളം പേർ മരിച്ചതായാണ് സൂചന. അതേസമയം ശനിയാഴ്‌ച വരെ തീരദേശത്തോട് അടുത്ത് കിടക്കുന്ന മേഖലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴ തുടരുന്നിനാൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 45,369 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചു.
അതേസമയം വിശാഖപട്ടണം അനകപ്പള്ളി, വിശാഖപട്ടണം അല്ലൂരി, കാക്കിനട, കോണസീമ, യാനം, പശ്ചിമ ഗോദാവരി, കിഴക്കൻ ഗോദാവരി എന്നിവടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.