ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ച. കോണ്‍സീമ ജില്ലയിലെ ഒഎന്‍ജിസിയുടെ മോറി -5 കിണറ്റിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുമായി കൂടിയാലോചന

ഡോ. ബി ആര്‍ അംബേദ്കര്‍ കോണ്‍സീമ ജില്ലയിലെ ഒഎന്‍ജിസിയുടെ മോറി -5 കിണറ്റിലാണ് തീപിടുത്തമുണ്ടായത്.

New Update
fire-1764746179242-bfb753fb-8eb1-4f3d-a888-e40e1d206b26-900x506

അമരാവതി: ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വാതകചോര്‍ച്ച ഉണ്ടായി.

Advertisment

 ഡോ. ബി ആര്‍ അംബേദ്കര്‍ കോണ്‍സീമ ജില്ലയിലെ ഒഎന്‍ജിസിയുടെ മോറി -5 കിണറ്റിലാണ് തീപിടുത്തമുണ്ടായത്. 

തീ നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുമായി അധികൃതര്‍ കൂടിയാലോചന നടത്തുകയാണ്.

100 അടിയിലേറെ ഉയരത്തില്‍ തീജ്വാലകള്‍ പൊങ്ങി. രാസോളിന്റെ ചില ഭാഗങ്ങളില്‍ കറുത്ത പുക നിറഞ്ഞു. 

രാത്രി മുഴുവന്‍ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് സമീപത്തുള്ള തെങ്ങിന്‍തോപ്പുരളിലേയ്ക്കും മത്സ്യകൃഷി നടത്തുന്ന കുളങ്ങളിലേയ്ക്കും തീ പടരുന്നത് തടയാന്‍ കഴിഞ്ഞത്.

ഡല്‍ഹിയില്‍ നിന്നുള്ള ദുരന്ത പ്രതികരണ വിദഗ്ധരുടെ പ്രത്യേക സംഘവും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 

നിലവില്‍ അഗ്നിശമന സംഘങ്ങള്‍ നാല് ഭാഗങ്ങളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്ത് കിണറിന്റെ മുകള്‍ഭാഗം തണുപ്പിക്കാനും തീ പടരുന്നത് തടയാനും ഉയര്‍ന്ന മര്‍ദമുള്ള പൈപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

Advertisment