ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ പടക്കനിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. എട്ട് പേർ മരിച്ചു

പരിക്കേറ്റവരെ ഇവിടുത്തെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

New Update
fi

ഡല്‍ഹി: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണ യൂണിറ്റില്‍ വന്‍ പൊട്ടിത്തറി. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.

Advertisment

പൊട്ടിത്തെറിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി വി അനിത പിടിഐയോട് പറഞ്ഞു.

പരിക്കേറ്റവരെ ഇവിടുത്തെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.