ബാങ്ക് തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3,716 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിലെ ആഡംബര വസതിയും നടപടിയിൽ

New Update
Untitledtrsign

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിക്കെതിരെ ശക്തമായ നടപടിയുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

Advertisment

മുംബൈയിലെ അദ്ദേഹത്തിന്റെ ആഡംബര വസതിയടക്കം 3,716 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCom) ബന്ധപ്പെട്ട ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് ഈ നടപടി.

മുംബൈ പാലി ഹില്ലിലെ 17 നിലകളുള്ള 'അബോഡ്' എന്ന വസതിയും കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു. ഇതിന് മാത്രം ഏകദേശം 473 കോടി രൂപയാണ് വില കണക്കാക്കുന്നത്. 

റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി യെസ് ബാങ്കിൽ നിന്ന് ലഭിച്ച ഫണ്ട് വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2017-2019 കാലയളവിൽ നടന്ന ഈ ഇടപാടുകളിലൂടെ ബാങ്കിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ അനിൽ അംബാനിയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. യെസ് ബാങ്ക് പ്രമോട്ടർമാരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് വഴിവിട്ട രീതിയിൽ പണമെത്തിയതായും ആരോപണമുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ റിലയൻസ് ഗ്രൂപ്പിന്റെ 12,000 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയിട്ടുള്ളത്.

Advertisment