ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള നഷ്ടങ്ങൾ സൈന്യത്തെ ബാധിക്കില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ.
അത്തരം തിരിച്ചടികൾക്കു പ്രാധാന്യമില്ലെന്നും അവസാനം ലഭിക്കുന്ന ഫലത്തിനാണു പ്രാധാന്യമെന്നും പൂനെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
എത്ര വിമാനങ്ങൾ നശിപ്പിക്കപ്പെട്ടു, എത്ര റഡാറുകൾ തകർന്നു, അത്തരം വിവരങ്ങൾ ഞങ്ങൾക്ക് നിങ്ങളോട് പറയാൻ കഴിയും. പക്ഷേ നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അത്ര ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യയ്ക്ക് ചില തിരിച്ചടികൾ നേരിട്ടതായി അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.
പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധസംവിധാനം ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പ്രതികരണവുമായി അനിൽ ചൗഹാൻ രംഗത്തെത്തിയത്.