ലോക്കല്‍ ട്രെയിനിലെ സീറ്റിനെച്ചൊല്ലി തര്‍ക്കം. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ഒരാളെ കുത്തിക്കൊന്നു

യാത്രയ്ക്കിടെ, സീറ്റിനെ ചൊല്ലി അങ്കുഷും പ്രായപൂര്‍ത്തിയാകാത്തയാളും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടാകുകയും അയാള്‍ കുട്ടിയെ തല്ലുകയും ചെയ്തു.

New Update
crime Untitledasean

മുംബൈ: ലോക്കല്‍ ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് പതിനാറുകാരന്‍ ഒരാളെ കുത്തിക്കൊന്നു. 

Advertisment

നവംബര്‍ 15 ന് സെന്‍ട്രല്‍ റെയില്‍വേയുടെ ഘാട്കോപ്പര്‍ സ്റ്റേഷനില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കുര്‍ള റെയില്‍വേ പോലീസ്  കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ജ്യേഷ്ഠനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊല്ലപ്പെട്ട അങ്കുഷ് ഭഗവാന്‍ ഭലേറാവു നവംബര്‍ 14 ന് ടിറ്റ്വാലയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലേക്കുള്ള ഫാസ്റ്റ് ട്രെയിനില്‍ കയറിയിരുന്നു.

യാത്രയ്ക്കിടെ, സീറ്റിനെ ചൊല്ലി അങ്കുഷും പ്രായപൂര്‍ത്തിയാകാത്തയാളും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടാകുകയും അയാള്‍ കുട്ടിയെ തല്ലുകയും ചെയ്തു.

പിറ്റേന്ന് രാവിലെ അതേ ട്രെയിനില്‍ അങ്കുഷ് ഘാട്കോപ്പറിലേക്ക് എത്തുകയും നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ കൗമാരക്കാരന്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, പ്രായപൂര്‍ത്തിയാകാത്തയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തെളിവുകള്‍ മറച്ചുവെക്കാന്‍ സഹായിച്ച സഹോദരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisment