New Update
/sathyam/media/media_files/2025/11/19/untitled-2025-11-19-16-00-39.jpg)
മുംബൈ: ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനും മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രതിയുമായ അന്‍മോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിച്ചു.
Advertisment
നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിവെച്ച കേസിലെ പ്രതി കൂടിയായ അന്‍മോലിനെ എന്‍ഐഎ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത ശേഷം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി.
പഞ്ചാബിലെ ഫാസില്‍ക്ക സ്വദേശിയായ അന്‍മോല്‍ ബിഷ്ണോയി, യുഎസ് തിരിച്ചയച്ച 200 ഇന്ത്യന്‍ പൗരന്മാരില്‍ ഉള്‍പ്പെടുന്നു. പഞ്ചാബില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് പേരും ഈ കൂട്ടത്തിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us