ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കുള്ള പ്രായശ്ചിത്തം! ചെരുപ്പ് ഉപേക്ഷിച്ചു പ്രതിജ്ഞ എടുത്തിതിനു പിന്നാലെ സ്വയം ചാട്ടവാറടിച്ച് കെ അണ്ണാമലൈ

തടയാൻ അനുയായികൾ ഓടിയെത്തുന്നതിന് മുമ്പ് അണ്ണാമലൈ ആറു തവണ സ്വയം ചാട്ടയടിച്ചു.

New Update
annamalai

ചെന്നൈ: ചെരുപ്പ് ഉപേക്ഷിച്ചു പ്രതിജ്ഞ എടുത്തിതിനു പിന്നാലെ സ്വയം ചാട്ടവാറടിച്ച് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ വാഗ്ദാനം ചെയ്തതനുസരിച്ചാണ് അണ്ണാമലൈ സ്വയം ആറ് തവണ ചാട്ടവാറടിച്ചത്.

Advertisment

സംസ്ഥാനം ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കുള്ള പ്രായശ്ചിത്തം ആയിരുന്നു ഈ സ്വയം ചാട്ടവാറടിയെന്ന് അദ്ദേഹം പറഞ്ഞു.

പച്ച മുണ്ട് ധരിച്ച്, ഷർട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവർത്തകരുടെയും ഭാരതീയ ജനതാ പാർട്ടി അംഗങ്ങളുടെയും സാന്നിധ്യത്തിൽ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു.

നിങ്ങൾക്ക് നാണമില്ലേ സ്റ്റാലിൻ, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.

തടയാൻ അനുയായികൾ ഓടിയെത്തുന്നതിന് മുമ്പ് അണ്ണാമലൈ ആറു തവണ സ്വയം ചാട്ടയടിച്ചു.

Advertisment