Advertisment

എഫ്‌ഐആര്‍ ചോര്‍ത്തി, ഇരയെ നാണം കെടുത്തി. ചെയ്യാന്‍ പാടില്ലാത്തതെല്ലാം അവര്‍ ചെയ്തു. തമിഴ്‌നാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഇടമായി മാറണം. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാമലൈ

ഡിസംബര്‍ 23 നാണ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും പുരുഷ സുഹൃത്തും ആക്രമിക്കപ്പെട്ടത്.

New Update
Annamalai's 'distorted by DMK' charge amid Anna University sex assault outrage

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തെ അപലപിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.

Advertisment

സംഭവത്തില്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. സംഭവത്തെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


എഫ്‌ഐആര്‍ ചോര്‍ത്തി, ഇരയെ നാണം കെടുത്തി ചെയ്യാന്‍ പാടില്ലാത്തതെല്ലാം അവര്‍ ചെയ്തു. തമിഴ്‌നാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഇടമായി മാറേണ്ടതുണ്ടെന്നും അണ്ണാമലൈ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


ഡിസംബര്‍ 23 നാണ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും പുരുഷ സുഹൃത്തും ആക്രമിക്കപ്പെട്ടത്.

ഇരയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കും മുമ്പ്, അക്രമി സുഹൃത്തിനെ ക്രൂരമായി ആക്രമിച്ചിരുന്നു.


സംഭവത്തില്‍ ക്രിമിനല്‍ ചരിത്രമുള്ള വഴിയോര ബിരിയാണി വില്‍പനക്കാരനായ ജ്ഞാനശേഖരനെ (37) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ആക്രമണത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു


കേസില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Advertisment