New Update
/sathyam/media/media_files/2025/04/05/QwBoYawTPTHNStMqZ9Sm.jpg)
ചെന്നൈ: പാര്‍ട്ടിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകാനുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. അടുത്ത പ്രസിഡന്റിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
'പുതിയ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഞാന്‍ ഇല്ല... ഒരു തര്‍ക്കത്തിനും ഞാന്‍ തയ്യാറല്ല, മത്സരത്തിലുമില്ല.' തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അണ്ണാമലൈ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അണ്ണാ ഡി എം കെയുമായുള്ള സഖ്യനീക്കങ്ങള്‍ സുഗമം ആക്കുന്നതിനായി ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ആണ് പടിയിറക്കം.
പുതിയ പ്രസിഡന്റിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. അണ്ണാമലൈ മാറിയതോടെ ബിജെപി അണ്ണാഡിഎംകെ സഖ്യ പ്രഖ്യാപനം വേഗത്തിലായേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us