ജഗന്‍ റെഡ്ഡിക്ക് തിരിച്ചടി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി രാഗ കൃഷ്ണയ്യ രാജ്യസഭാംഗത്വം രാജിവച്ചു; വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യസഭയില്‍ ഇനി ശേഷിക്കുന്നത് ഒമ്പത് അംഗങ്ങള്‍ മാത്രം

കൃഷ്ണയ്യയുടെ രാജി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കി

New Update
 Jagan Reddy

ഡല്‍ഹി: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപി രാഗ കൃഷ്ണയ്യ രാജ്യസഭാംഗത്വം രാജിവച്ചു. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം പാര്‍ട്ടിയുടെ മൂന്നാമത്തെ നേതാവായി അദ്ദേഹം മാറിയിരുന്നു. കൃഷ്ണയ്യരുടെ രാജി വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കര്‍ സ്വീകരിച്ചു.

Advertisment

അടുത്തിടെ, വൈഎസ്ആര്‍സിപിയില്‍ നിന്നുള്ള ബീധ മസ്താന്‍ റാവു ജാദവും വെങ്കിട്ടരമണ റാവു മോപിദേവിയും രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഇരുവരും ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയില്‍ (ടിഡിപി) ചേരുമെന്നാണ് സൂചന.

ഏറ്റവും പുതിയ രാജിയോടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യസഭയില്‍ ഇനി ഒമ്പത് അംഗങ്ങളാണ് ശേഷിക്കുന്നത്.

കൃഷ്ണയ്യയുടെ രാജി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കി.

 

Advertisment