/sathyam/media/media_files/2025/04/24/0oayTpbRdfJmTttJ9mVL.jpg)
ഡൽഹി : " ഞാൻ മുസ്ലീമാണ് ഭായ് , സത്യമായും". "ശരി എങ്കിൽ 'കൽമ' ചൊല്ലൂ .." ഭാര്യയെയും മൂന്നു വയസ്സുള്ള മകനെയും അയാൾ ഒരുനിമിഷം നോക്കി പിന്നീട് കണ്ണടച്ചുനിന്നു. ഭയവിഹ്വലയായി പരിസരം പോലും മറന്നുനിന്ന ഭാര്യ വെടിയൊച്ചയും ഭർത്താവിന്റെ അലർച്ചയും കേട്ടാണ് ഞെട്ടിത്തരിച്ചത്.തലയിലും നെഞ്ചിലും കഴുത്തിലും മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറിയ അയാൾ സ്വന്തം ഭാര്യക്കും മകനും മുന്നിൽ വീണു പിടഞ്ഞുമരിച്ചു.
ആർത്തലച്ചുകരഞ്ഞ ഭാര്യയുടെ രോദനം ശ്രദ്ധിക്കാതെ ആ കാപാലികർ നടന്നുനീങ്ങി..പഹൽഗാമിൽ നടന്ന പൈശാചികതയുടെ മറ്റൊരു ചിത്രമാണ് ഇത്.
അമേരിക്കയിലെ ഫ്ലോറിഡയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിചെയ്യുന്ന കൊൽക്കത്ത നിവാസി 'ബിത്താൻ' ഈ മാസം 8 നാണ് നാട്ടിലെത്തിയത്. 16 ഏപ്രിലിന് 8 ദിവസത്തെ കാശ്മീർ സന്ദർശനത്തിനാണ് ഭാര്യയും മൂന്നു വയസ്സുള്ള മകനുമൊപ്പം കാശ്മീരിലേക്ക് പോയത്.
24 നാണ് അവർ മടങ്ങാനിരുന്നത്. ഒടുവിൽ ആ കുടുംബത്തിന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും എന്നെന്നേക്കുമായി അവസാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us