ഡല്‍ഹി: വിമാനക്കമ്പനികള്‍ക്കെതിരായ ഭീഷണി കോളുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള സുരക്ഷാ ശ്രമങ്ങള്‍ ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്ര, 400-ലധികം വ്യാജ കോളുകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ആശങ്കയ്ക്ക് കാരണമായിരുന്നു.
ഈ വിദേശ ഭീഷണി കോളുകളുടെ സമഗ്രമായ വിശകലനം എന്‍ഐഎയുടെ സൈബര്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഈ കോളുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യങ്ങള്‍ തിരിച്ചറിയുന്നതിലും അവയുടെ ആധികാരികത വിലയിരുത്തുന്നതിലുമാണ് അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വ്യോമഗതാഗതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് യഥാര്‍ത്ഥ ഭീഷണികള്‍ ഫലപ്രദമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.