‘ലിയോ’ ചിത്രത്തിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഗ്ലിംപ്സ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ സ്പെഷൽ വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. അധോലോക നായകനാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്. 

author-image
admin
New Update
movie

ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.‘ലിയോ’ സിനിമയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഗ്ലിംപ്സ് പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ സ്പെഷൽ വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. അധോലോക നായകനാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്. 

Advertisment

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

 അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.

antony-das sanjay dutt leo
Advertisment