ഡൽഹി: മൂന്നാം മോദി സർക്കാരിൽ നിർമല സീതാരാമനൊപ്പം രണ്ട് വനിത മന്ത്രിമാർ കൂടി ഉൾപ്പെടും. അന്നപൂര്‍ണ ദേവിയും അനുപ്രിയ പട്ടേലും മന്ത്രിയാവും.
ജാര്‍ഖണ്ഡില്‍നിന്നുള്ള ബി.ജെ.പി. വനിതാ നേതാവാണ് അന്നപൂര്‍ണ ദേവി. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാംതവണയാണ്. കഴിഞ്ഞ മന്ത്രിസഭയിലും മന്ത്രിയായിരുന്നു.
ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍നിന്ന് ലോക്‌സഭാംഗമായ അപ്‌നാദള്‍(എസ്) നേതാവ് അനുപ്രിയ പട്ടേല്‍ കേന്ദ്ര സഹമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. അപ്‌നാദള്‍(എസ്) ദേശീയ അധ്യക്ഷയാണ് അനുപ്രിയ.