/sathyam/media/media_files/2025/09/16/apollo16-9-25-2025-09-16-18-17-43.webp)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് ഇനി അപ്പോളോ ടയേഴ്സിന്. 2027 വരെയുള്ള കരാറിൽ ബിസിസിഐ ഒപ്പുവച്ചു. ഡ്രീം ഇലവനുമായുള്ള കരാർ അവസാനിപ്പിച്ചതിനു ശേഷമായിരുന്നു പുതിയ സ്പോൺസറെ തീരുമാനിച്ചത്.
ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപ അപ്പോളോ ടയേഴ്സ് ബിസിസിഐക്ക് നല്‍കും. ഡ്രീം ഇലവന് നാല് കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പില്‍നിന്നും ഡ്രീം ഇലവന് ഒഴിയുകയായിരുന്നു.
2023 ല്‍ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവന് മൂന്നു വര്‍ഷത്തേക്ക് ബിസിസിഐയുമായി കരാറിലെത്തുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന് സ്പോണ്‍സര്‍മാരില്ല. കാന്‍വ, ജെകെ ടയര്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.