ആപ്പിളിന്റെ വമ്പൻ 'സർപ്രൈസ്'; ഐഫോൺ 17e മുതൽ വില കുറഞ്ഞ മാക്ബുക്ക് നിയോ വരെ; ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ നിര

മാക്ബുക്ക് പ്രോ & എയര്‍: എം5 (M5). പുതിയ M5 പ്രോസസറുകളുമായിട്ടാണ് ആപ്പിള്‍ ലാപ്ടോപ്പ് നിര പരിഷ്‌കരിച്ചത്.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ ഗാഡ്ജെറ്റ് വിപണിയെ ആവേശത്തിലാഴ്ത്തി ആപ്പിളിന്റെ വമ്പന്‍ ഉല്‍പ്പന്ന നിര പുറത്തിറങ്ങി. പുതിയ ഐഫോണ്‍ മോഡലുകള്‍, അതിവേഗ പ്രോസസറുകളുള്ള മാക്ബുക്കുകള്‍, ഐപാഡ് എയര്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ ശേഖരമാണ് ആപ്പിള്‍ അവതരിപ്പിച്ചത്. പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ ഇത്തവണത്തെ നിരയിലുണ്ട്.

Advertisment

ആപ്പിളിന്റെ ഏറ്റവും പുതിയ ബജറ്റ് ഐഫോണാണ് iPhone 17e. വില 64,900 മുതല്‍ ആരംഭിക്കുന്നു. ഐഫോണ്‍ 17-ലെ അതേ A19 ചിപ്പ് ഇതിലും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 11 മുതല്‍ ലഭ്യമാകും.


ഏവരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു പ്രഖ്യാപനമായിരുന്നു മാക്ബുക്ക് നിയോ. വില വെറും 69,900. ഐഫോണ്‍ 16 പ്രോയിലുള്ള A18 Pro ചിപ്പാണ് ഇതിന്റെ കരുത്ത്. 16 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് ഉണ്ട്.


മാക്ബുക്ക് പ്രോ & എയര്‍: എം5 (M5). പുതിയ M5 പ്രോസസറുകളുമായിട്ടാണ് ആപ്പിള്‍ ലാപ്ടോപ്പ് നിര പരിഷ്‌കരിച്ചത്.

M5 Pro, M5 Max ചിപ്പുകളുമായി എത്തുന്ന ഇതിന് എഐ ജോലികള്‍ നാലിരട്ടി വേഗത്തില്‍ ചെയ്യാന്‍ കഴിയും. 14 ഇഞ്ച് മോഡലിന് 2,49,900 മുതല്‍ വില ആരംഭിക്കുന്നു. 24 മണിക്കൂര്‍ ബാറ്ററി ലൈഫാണ് പ്രധാന ആകര്‍ഷണം.

 M5 ചിപ്പുമായി എത്തുന്ന പുതിയ മാക്ബുക്ക് എയറിന് 18 മണിക്കൂര്‍ ബാറ്ററി ലഭിക്കും. 13 ഇഞ്ച് മോഡലിന് ?1,19,900 ആണ് പ്രാരംഭ വില.

ഐപാഡ് എയര്‍:  മുന്‍ മോഡലുകളേക്കാള്‍ ഇരട്ടി വേഗത്തിലാണ് പുതിയ ഐപാഡ് എയറിന്റെ പ്രവര്‍ത്തനം.

വില 11 ഇഞ്ച് മോഡലിന് 64,900, 13 ഇഞ്ചിന് 84,900 രൂപ.

Advertisment