ഡൽഹിയിൽ വായുവിന്റെ വിഷാംശം തുടരുന്നു; പല പ്രദേശങ്ങളിലും വായു നിലവാര സൂചിക 300 ന് മുകളിൽ രേഖപ്പെടുത്തി

ഇന്ത്യാ ഗേറ്റും കര്‍തവ്യ പാതയും വിഷവായുവില്‍ നിന്ന് അല്‍പ്പം ആശ്വാസം നല്‍കി, 'മോശം' വിഭാഗത്തില്‍ 267 ആയി എക്യുഐ രജിസ്റ്റര്‍ ചെയ്തു.

New Update
Untitled

ഡല്‍ഹി: ദേശീയ തലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക (എക്യുഐ) 'വളരെ മോശം' വിഭാഗത്തില്‍ തന്നെ തുടരുന്നു. അക്ഷര്‍ധാം പ്രദേശത്തു രാവിലെ 348 ല്‍ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി. ആനന്ദ് വിഹാര്‍ പ്രദേശത്തും വായു ഗുണനിലവാര സൂചിക 348 ആയിരുന്നു.

Advertisment

ഇന്ത്യാ ഗേറ്റും കര്‍തവ്യ പാതയും വിഷവായുവില്‍ നിന്ന് അല്‍പ്പം ആശ്വാസം നല്‍കി, 'മോശം' വിഭാഗത്തില്‍ 267 ആയി എക്യുഐ രജിസ്റ്റര്‍ ചെയ്തു.


സിപിസിബി മാനദണ്ഡങ്ങള്‍ അനുസരിച്ച്, 0-50 നും ഇടയിലുള്ള എക്യുഐ 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.


ഡല്‍ഹിയിലെ മലിനീകരണം പാര്‍ലമെന്റിലും വലിയ ബഹളത്തിന് കാരണമായി. രാജ്യതലസ്ഥാനത്ത് വായു വിഷാംശം കലര്‍ന്നതില്‍ സര്‍ക്കാരിനെതിരെ പ്രതീകാത്മക പ്രതിഷേധം രേഖപ്പെടുത്തി നിരവധി നിയമസഭാംഗങ്ങള്‍ വ്യാഴാഴ്ച മാസ്‌കുകളും ഓക്‌സിജന്‍ സിലിണ്ടറുകളുമായി പാര്‍ലമെന്റിലെത്തി.

Advertisment