ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/16/untitled-2025-12-16-14-23-55.jpg)
ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ കല്‍ക്കരിയും വിറകും ഉപയോഗിച്ചുള്ള തന്തൂര്‍ അടുപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
Advertisment
നഗരത്തിലെ എല്ലാ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തുറസ്സായ ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ തന്തൂറുകള്‍ക്കാണ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി നിരോധനം ഏര്‍പ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍, ഐ.ടി.ഒ. എന്നിവിടങ്ങളിലെ വായുഗുണനിലവാര സൂചിക 400ന് അടുത്താണ് രേഖപ്പെടുത്തിയത്.
മലിനീകരണ തോത് അതീവ ഗുരുതരമായ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച റെസ്റ്റോറന്റുകളിലെ തന്തൂര്‍ അടുപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us