ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2026/01/04/aqi-2026-01-04-12-41-55.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തന്നെ തുടര്‍ന്നു, അതേസമയം ദേശീയ തലസ്ഥാനത്ത് മൂടല്‍മഞ്ഞ് പിടിമുറുക്കിയത് നിരവധി വിമാന സര്‍വീസുകളെയും വിമാന പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
Advertisment
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച്, ധൗള കുവാനിലെ വായു ഗുണനിലവാര സൂചിക 322 രേഖപ്പെടുത്തി. നഗരത്തിലുടനീളമുള്ള നിരവധി പ്രധാന നിരീക്ഷണ കേന്ദ്രങ്ങള്‍ 'വളരെ മോശം' ശ്രേണിയിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്.
ആനന്ദ് വിഹാറില്‍ 350, രോഹിണി 361, ചാന്ദ്നി ചൗക്ക് 355, മുണ്ട്ക 329, ആര്‍കെ പുരം 322 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. അതേസമയം, ഐടിഒയില്‍ 309 എന്ന നിലയിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us