/sathyam/media/media_files/2024/12/08/96uqEHJ4Eq31VgfUBVTY.jpg)
ചെന്നൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്റൈ ആരോഗ്യനില തൃപ്തികരം.
ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. റഹമാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
രാവിലെ 7:30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്, അവിടെ ഡോക്ടര്‍മാര്‍ ഇ.സി.ജി, എക്കോകാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി.
താരം സുഖമായിരിക്കുന്നുവെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്നും അദ്ദേഹത്തിന്റെ മാനേജര്‍ വ്യക്തമാക്കി.
എആര്‍ റഹ്‌മാനെ അനാരോഗ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത കേട്ടയുടനെ ഞാന്‍ ഡോക്ടര്‍മാരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു!
അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും അവര്‍ പറഞ്ഞു! സന്തോഷം! സ്റ്റാലിന്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us