/sathyam/media/media_files/2025/11/07/2222-2025-11-07-16-57-06.jpg)
അരംബോൾ: ​പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ​ഗോവയിലെത്തിയ വി​ദേശ വനിതകൾക്ക് നേരെ അതിക്രമം. അരംബോൾ ബീച്ചിലെത്തിയ രണ്ട് വിദേശ വനിതാ ടൂറിസ്റ്റുകളെ ഒരു കൂട്ടം പുരുഷൻമാർ ബലമായി ചേർത്ത് പിടിച്ച് ചിത്രങ്ങൾ പകർത്തി.
വനിതകളുടെ കൈകൾ ബലം പ്രയോഗിച്ച് തോളിലിടുകയും അനുവാദമില്ലാതെ ഇവരുടെ ദേഹത്ത് സ്പർശിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ സംഭവം ​ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
ഹേറ്റ് ഡിറ്റക്ടർ എന്ന എക്സ് പേജിലൂടെയാണ് വനിതാ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാരായ വിനോദ സഞ്ചാരികളാണ് വിദേശ വനിതകളോട് മോശമായി പെരുമാറിയതെന്നാണ് വിവരം.
ഫോട്ടോകൾ ഡിലീറ്റ് ചെയ്യണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ ഇടപെട്ടെന്നും പരിഭ്രാന്തരായ വിദേശ വനിതകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നും ദൃക്സാക്ഷികൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us