വാരണാസി: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ 26കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലാണ് സംഭവം. ജോന്‍പൂര്‍ സ്വദേശിനിയായ ആരതി പാല്‍ (26) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭര്‍ത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. രാജു പാലിന്റെ മൂന്നാം ഭാര്യയാണ് ആരതി.
മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ രാജു ആരതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ ആരതിയെ നര്‍പത്പുറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.