അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും കേസെടുക്കാൻ ഉത്തരവിട്ട് കോടതി. നടപടി പൊതുമുതൽ ദുരുപയോഗം ചെയ്തെന്ന കേസിൽ

New Update
aravind kejriwal

ഡൽഹി: പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. റൗസ് അവന്യൂ കോടതിയാണ് ദില്ലി പൊലീസിന് നിർദേശം നല്‍കിയത്. 

Advertisment

മാർച്ച് 18 നകം നടപടിക്രമങ്ങൾ ആരംഭിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. ഹോൾഡിങ് ബോർഡുകൾ സ്ഥാപിക്കുന്നതിനായി പൊതുമുതൽ ദുരുപയോഗം ചെയ്തെന്ന കേസിലാണ് നടപടി.

കെജ്‌രിവാളിനും മറ്റ് രണ്ട് നേതാക്കളായ ഗുലാബ് സിംഗ്, നിതിക ശർമ്മ എന്നിവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേട്ട റൗസ് അവന്യൂ കോടതി, മാർച്ച് 18-നകം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. 

2019 മുതലുള്ള കേസാണിത്, നേരത്തെ കീഴ്‌ക്കോടതി ഹർജി അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. കെജ്‌രിവാൾ, മുൻ എഎപി എംഎൽഎ സിങ്, ദ്വാരക കൗൺസിലർ ശർമ്മ എന്നിവർ പ്രദേശത്ത് വലിയ ഹോർഡിംഗുകൾ സ്ഥാപിച്ച് പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു.

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലിരുന്ന 10 വർഷത്തിനിടയിൽ, സ്വന്തം പബ്ലിസിറ്റിക്കായി പാർട്ടി പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി ആവർത്തിച്ച് ആരോപിച്ചിരുന്നു.