New Update
/sathyam/media/media_files/MKpk2ny51MWLQceKRrff.jpg)
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ജയിലിലെത്തി അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ തിഹാര്‍ ജയിലിലെത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
Advertisment
ഇഡിയുടെ കേസിലാണ് കെജ്‌രിവാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെജ്‌രിവാള്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇ.ഡി. കേസിലെ ജാമ്യഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ. അറസ്റ്റുചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us