New Update
/sathyam/media/media_files/uZyGO5FQtoa8VfsOedyK.jpg)
കൊൽക്കത്ത: ലൈംഗികാതിക്രമണ ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ അരിന്ദം ഷീലിനെ ബംഗാള്‍ സിനിമ സംവിധായകരുടെ സംഘടനയായ ഡയറക്ടർ ഗിൽഡിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
Advertisment
ഇത് സംബന്ധിച്ച് ഡയറക്ടർക്ക് ഇ-മെയിൽ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം സംവിധായകൻ അരിന്ദം ഷീൽ നിഷേധിച്ചു. നടി സ്വസ്തിക മുഖർജിയും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.
നേരത്തെ അരിന്ദം ഷീലിനെതിരെ നിരവധി നടിമാർ ലൈംഗികാരോപണം ഉയർത്തിയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.
സംഭവത്തിന് ശേഷം ഏതാനും നടിമാർ സംഘടനയിൽ രേഖാമൂലം പരാതി നൽകി. സംവിധായകനെതിരെ വേറെയും ചില പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.