Advertisment

അർജുന്‍റെ മൃതദേഹ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം ലഭിക്കുക നാളെ ഉച്ചയോടെ

New Update
arjun

അർജുൻ്റെ ലോറിയിൽ നിന്നും ലഭിച്ച ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം വൈകുമെന്ന് സൂചന. നാളെ ഉച്ചയോടെ മാത്രമെ ഡിഎൻഎ പരിശോധന ഫലം ലഭിക്കുകയുള്ളു. സ്ഥിരീകരിച്ചാൽ മൃതശരീരം നാളെ വൈകീട്ടോടെ കുടുംബത്തിന് കൈമാറും. മണ്ണിടിച്ചിലിൽ കാണതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

Advertisment

മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നായിരുന്നു ആദ്യം സൂചിപ്പിച്ചിരുന്നത്. ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്.

പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചു മാറ്റി. കാബിനിൽ നിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.

 

Advertisment